തൂത്തന്‍പ്പാറ വനം വകുപ്പിന്

Posted 15 July 07 under News.

നെല്ലിയാന്‍പതിയിലെ തൂത്തന്‍പ്പാറ എസ്റ്റേറ്റ് ഇന്ന് രാവിലെ വനം വകുപ്പ് ഏറ്റെടുത്തു. നെന്മാറ ഡി.എഫ്.ഓ , ശ്രീ. ടി.കെ.ബാബു എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് വായിച്ചു. വളരെ അധികം പരിസ്ഥിതി പ്രാധാന്യമുള്ള വനപ്രദേശമാണിത്. ഈ ജൂണ്‍ 30ന് പാട്ടകാലാവധി കഴിഞ്ഞ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുകണമെന്നും, വീണ്ടും സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കരുതെന്നും വിവിധ പരിസ്ഥിതി സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. 99 കൊല്ലമായി ഈ സ്ഥലം വിവിധ സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു. അവസാനമായി ഇത് പോബ്സ് ഗ്രൂപ്പിന്റെ കൈവശമായിരുന്നു.Click to see the Photos

  • Currently 3.2/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 3.2/5 Stars.


4090 Reading(s)

Click here to go home »

Commenting is closed for this article.

Rain Rain and Rain iPhone from Apple - the next big thing in the mobile phone market