Mannathukkavu -ജീര്‍ ണ്ണോദ്ധാരണ നവീകരണ കലശം
Posted 12 December 05 under .
മന്ദത്തുകാവ് ജീര്‍ ണ്ണോദ്ധാരണ നവീകരണകലശം
Below given is the official request form Mannathukkavu Kshetra Upadesaka Samithy:
ഭക്തജനങ്ങളെ,
2004 നവംബറില്‍ നമ്മുടെ മന്ദത്തു ഭഗവതിക്കാവില്‍ മൂന്ന് വര്‍ഷം കൊണ്ട് ചെയ്യേണ്ട ക്രിയാധികളെ സംബന്ധിച്ചും നവീകരണത്തെ സംബന്ധിച്ചും വിശദവിവരം അടങ്ങിയ ഒരു ലഘുലേഖ താങ്കള്‍ കൈപറ്റുകയുണ്ടായല്ലോ. ആ ലേഖയില്‍ കാണിച്ച ഒന്നും രണ്ടും ഘട്ടങ്ങളിലെ ക്രിയാധികള്‍ വേണ്ടവിധം നടന്നു കഴിഞ്ഞു. മൂന്നാം ഘട്ടമായ നവീകരണ കലശമാണ് ഇനി നടക്കേണ്ടത്. ഒന്നും രണ്ടും ഘട്ടങ്ങളിലേക്ക് ഭക്തിപുരസ്കരം നല്‍കിയ സംഭാവകള്‍ കമ്മിറ്റി നന്ദിപൂര്‍വ്വം കൈപറ്റിയിരിക്കുന്നു. മുന്‍ ലഘുലേഖയില്‍ കാണിച്ച ഏകദേശം ചിലവ് സംഖ്യ 1500000/- (15 ലക്ഷം) ല്‍ , 3 ലക്ഷമേ സ്വരൂപിച്ചിട്ടുള്ളൂ. ശേഷം 12 ലക്ഷം കൂടെ സ്വരൂപിക്കേണ്ടതുണ്ട്.
പ്രിയ ദേശ നിവാസികളേ,
നമ്മുടെ കാവിലെ ശ്രീ കോവിലിന്റെയും മുഖമണ്ഡപത്തിന്റെയും തിടപള്ളിയുടെയും കഴുക്കോലുകളും പട്ടികകളും ദ്രവിച്ച് വീഴാറായി നില്‍ക്കുകയാണ്. ദേശത്തിന്റെ മൂലാധാരമായി നിലകൊള്ളുന്ന ഈ ഭഗവതിക്കാവ് ഇനി വരാന്‍ പോകുന്ന തലമുറകള്‍ക്ക് ഒരു ശാപമായി തീരാതിരിക്കാനും ഐശ്വര്യത്തിനും ഐക്യത്തിനും കോട്ടമാവാതിരിക്കാനും ശ്രദ്ധിക്കേണ്ട ബാദ്ധ്യത ഇന്നത്തെ തലമുറയായ നമ്മുക്കല്ലെ? ഒരു പക്ഷേ ഓരേര്‍ത്തരും ഇങ്ങിനെ വിചാരിക്കാം, “നമ്മുടെ കുട്ടികളെല്ലാം അന്യ സ്ഥലങ്ങളില്‍ ചേക്കേറി സ്ഥിരമായാല്‍ പിന്നെ എന്തിനാണ് “ എന്ന്. തട്ടക നിവാസികളെ, നമ്മുടെ മാതൃത്വം എവിടെയാണോ അവിടെയാണ് ഭൂഗോളത്തിന്റെ ഏതു കോണിലായാലും അവനവന്റെ മാനസിക സ്വത്വത. ഐശ്വര്യത്തിന്റെ ആസ്ഥിത്വം. അതു മറന്നു പോവാത്തതാണ് സംസ്കാരം. ആണിവേരണല്ലോ വടവൃക്ഷത്തിനാധാരം.
ആയതു കൊണ്ട് പ്രിയപ്പെട്ടവരേ,
നമ്മുടെ ദേശത്തിന്റെ മൂലാധാരമായി വര്‍ത്തിക്കുന്ന ഭഗവതിക്കാവിന്റെ നിലനില്‍പ്പ് കാത്തുസൂക്ഷിക്കാനും വര്‍ഷങ്ങളോളം ഒരു നവീകരണ പ്രക്രിയ ബധ്യതയാകാതിരിക്കാനും ദേശം കൂടിയാലോചിച്ചതില്‍ ശ്രീ കോവിലില്‍ യാതൊരു മാറ്റവും കൂടാതെ ഒന്നു പുതുക്കുകയും, കഴുക്കോലുകളും പട്ടികകളും മാറ്റി തേക്കു പലകക്കള്‍ പാകി ചെബോല പൊതിയുവാനും മുഖമണ്ഡപവും തിടപള്ളിയും കോണ്‍ക്രീറ്റ് വാര്‍ക്കുവാനും ക്ഷേത്രത്തിനകത്തുള്ള നാഗ പ്രതിഷ് 0യെ പുറത്ത് സ്ഥാപിക്കുവാനും, ആലിന്‍ ചുവട്ടിലുള്ള അയ്യപ്പന് ശ്രീ കോവില്‍ നിര്‍മ്മിക്കുവാനും രാശി പ്രമാണം നോക്കി തീരുമാനിച്ചിരിക്കുന്നു.
ഈ മൂന്നാം ഘട്ട പ്രവര്‍ത്തനം കൂടി നടത്തിയെടുക്കുവാന്‍ നേരത്തെ കണക്കാക്കിയ 15 ലക്ഷത്തില്‍ ബാക്കി 12 ലക്ഷം രൂപ ഇനിയും ഉണ്ടാക്കേണ്ടിയിരിക്കുന്നു. തട്ടക മക്കളും ഭക്തജങ്ങളും കൂടിത്തന്നെ വേണം ഈ തുക് സ്വരൂപിക്കാന്‍, അതുകെണ്ട് നമ്മുടെ ദേശത്തിന്റെയും, ദേശമക്കളുടെയും ഐശ്വര്യത്തിനും ഐക്യതക്കും ആയുരാരോഗ്യത്തിനും വേണ്ടി കഴിയാവുന്നത്ര തുക പ്രാര്‍ത് ഥനാപുരസ്സരം അമ്മയുടെ തിരുനടയിലര്‍പ്പിച്ച്, മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ച് പൂര്‍ണ്ണത നേടാന്‍ ആലോചിച്ചുറച്ച് വേണ്ടത് ചെയ്യണമെന്നഭ്യര്‍ത് ഥിക്കുന്നു.
മന്ദത്തുക്കാവ് ക്ഷേത്ര ഉപദേശക സമിതി
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്,
കീഴേടം, ചിറ്റൂര്‍
ക്ഷേത്രം തന്ത്രി: ബ്രഹ്മ ശ്രീ കാട്ടുമാടം കുമരസ്വാമി നന്‍പൂതിരിപ്പാട്
1275 Reading(s)
Commenting is closed for this article.
Welcome AirTel to Tattamangalam Office bearers of Mannathukkavu Kshetra Upadesaka Samithy
