ബ്രോമാഡിയോലോൺ ഇത് എലികളെ കൊല്ലുവാനുള്ള കഠിനമായ വിഷം.
Posted 20 February 06 under .
ബ്രോമാഡിയോലോൺ ഇത് എലികളെ കൊല്ലുവാനുള്ള കഠിനമായ വിഷം. 500 ഗ്രാമിൽ 499.9975 ഗ്രാം ഗോതമ്പുമാവും, തേങ്ങപുണ്ണാക്കും, പഞ്ചസാരയും ബാക്കി 0.0025 ഗ്രാം ബ്രോമോഡിയോലോണും അടങ്ങിയിട്ടുള്ള “റോഡോഫോ” എന്ന എലിവിഷം കേരളത്തിലെ ഓരോബ്ലോക്കിലെയും നാല് പഞ്ചായത്തുകളില്വീതം 6.50 രൂപ വിലയുള്ളത് വെയർഹൌസിംഗ് കോർപ്പറേഷൻ സൌജന്യമായി വിതരണം ചെയ്യുന്നു. രണ്ടു സ്പൂൺ കൊടുത്താൽ മൂന്നു ദിവസങ്ങൾക്കുശേഷം രക്തം കട്ടപിടിക്കാതെ രക്തക്കുഴലുകൾ പൊട്ടി (ആന്തരിക രക്തശ്രാവം മൂലം) എലികൾ ചാകുമെൻനാണ് പറയുന്നത്. അപ്പോൾ എലിയേക്കാൾ ഭാരം കുറഞ്ഞ മിത്രകീടങ്ങൾ ചാകും എന്നതാണ് വാസ്തവം.

വിഷം കഴിച്ച എലികളെ പിടിച്ചു തിന്നുന്നവയെല്ലാം ആന്തരിക രക്തശ്രാക്വം കാരണം മരണപ്പെടുമെന്ന് വർഷങ്ങളായി ഉപയോഗിച്ച രാജ്യങ്ങളിൽനിന്നുള്ള വെളിപ്പെടുത്തലുകൾ ഇന്ന് ലഭ്യമാണ്. അത് ഈ വിഷത്തിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ഈ വിഷം 20 വർഷത്തിൽക്കൂടുതൽ ഉപയോഗിച്ചിരുന്ന അമേരിക്കയിലുള്ള ലോസ് ഏഞ്ചൽസ് എന്ന സ്ഥലത്ത് ഈിടെ കാട്ടിലെ രണ്ട് സിംഹങ്ങൾ അന്തരിക രക്തശ്രാവം കാരണം മരണപ്പെടുകയുണ്ടായി.
സിംഹത്തെക്കൂടാതെ എലിയെത്തിന്നുന്ന പല ജീവികളുടെയും (bobcats, foxes, eagles etc.) വംസനാശത്തിന് കാരണമാകുകയും ചെയ്യുന്നു. എലികളെ സംബന്ധിച്ചിടത്തോളം മിച്ചമുള്ള എലികൾ 22 ദിവസങ്ങൾക്കകം 7 മുതൽ 10 വരെ കുഞ്ഞുങ്ങളെ പ്രസവിച്ച് വംശവർധന നടപ്പിലാക്കുകയും ചെയ്യും. എന്നുവെച്ചാൽ ചേരയും കാക്കയും കോഴിയും മറ്റും നശിക്കുകയും എലികൾ പെറ്റുപെരുകുകയും ചെയ്യുമെന്നർത്ഥം. വിഷം കഴിച്ച എലിയെ തിന്ന കോഴിയെ ഭക്ഷിച്ചാൽ മനുഷ്യനും
ആന്തരിക രക്തശ്രാവം ഉണ്ടാകാം.
ഈ വിഷം 210 മുതൽ 218 ഡിഗ്രി സെൽഷിയസിൽ മാത്രമേ വെള്ളത്തിൽ അലിയുകയുള്ളു. അതിനാൽ മണ്ണിന് മുകളിൽ ജൈവാംസത്തോടൊപ്പം ദീർഘനാൾ കിടക്കും എന്ന് മനസിലാക്കാം. വെള്ളത്തിൽ അലിയുന്നവ ജലമലിനീകരണവും വ്യാപനവും ഉളവാക്കുന്നവയുമാണ്. ഡ്യമണ്ട് ആകൃതിയിൽ ചുവപ്പ് നിറവും തലയോടും എല്ലിൻ കഷണങ്ങളും ഈ വിഷത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. സർക്കാർ
സംവിധാനത്തിലൂടെ വിതരണം ച്‌എയ്യപ്പെടുന്ന ഇത്തരം വിഷങ്ങൾ ജനത്തിനൊരു
ശാപമാണ്. വർഷങ്ങളുടെ ഉപയോഗത്തിന് ശേഷം മാത്ര്മേ എൻഡോസൾഫാൻ മാരക വിപത്തുകൾ വരുത്തിവെയ്ക്കുന്നതാണെന്ന് തെളിയിക്കുവാൻ കഴിഞ്ഞുള്ളു. ഈ
ബ്രോമാഡിയോലോണിന് അത്തരം ഒരവസരം നമ്മൾ കൊടുക്കണമോ? അനുവദനീയമായ തോതിലാണെന്ന് പറഞ്ഞ് പ്രയോഗിക്കുന്ന പലതരം വിഷങ്ങൾ സാധാരണക്കാരന് കുടിക്കുവാനുള്ള വെള്ളം പോലും കച്ചവടക്കാരുടെ കൈകളിലാണ്
എത്തിച്ചിരിക്കുന്നത്. “വിഷങ്ങൾ ഒഴിവാക്കി പഞ്ചഭൂതങ്ങളെ സംരക്ഷിക്കുക കേരളത്തെ രക്ഷിക്കുക”
വിനയ പൂർവ്വം
എസ് ചന്ദ്രശേഖരൻ നായർ
801 Reading(s)
Commenting is closed for this article.
UNION BANK OF INDIA Investing Plans Vishuvela @ Sree Kurumbakavu

