Site icon തത്തമംഗലം.com

Covid19 Update Palakkad 27 May

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്ക് ഉൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 27) ഒരു അതിഥി തൊഴിലാളിക്കുൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .
മലമ്പുഴ സ്വദേശിയായ ഒരു വനിതയ്ക്കുൾപ്പെടെയാണ്(45 വയസ്) ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 13 ന് ചെന്നൈയിൽ നിന്നും വന്ന് മെയ് 24 രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അമ്മയാണ് ഇവർ.

രോഗം സ്ഥിരീകരിച്ച ആസാമിൽ നിന്നുള്ള അതിഥി തൊഴിലാളി (28, പുരുഷൻ)കഞ്ചിക്കോട് ഒരു സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്യുകയാണ്.

മെയ് 13-ന് നാട്ടിലെത്തിയ മുണ്ടൂർ സ്വദേശിയാണ്(47, പുരുഷൻ) രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. മെയ് 13 ന് ചെന്നൈയിൽ നിന്നും എത്തി മെയ് 23 ന്‌ രോഗം സ്ഥിരീകരിച്ച ആളുടെ കൂടെ യാത്ര ചെയ്ത് വന്ന വ്യക്തിയാണ് ഇദ്ദേഹം.

മെയ് 11ന് ഹൈദരാബാദിൽ നിന്നും നാട്ടിലെത്തിയ കടമ്പഴിപ്പുറം സ്വദേശി ( 34, പുരുഷൻ), മെയ് 20 ന് ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ കടമ്പഴിപ്പുറം സ്വദേശി (38, പുരുഷൻ) മെയ് 20ന് ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ അമ്പലപ്പാറ സ്വദേശി(30 വയസ് പുരുഷൻ), ബാംഗ്ലൂരിൽ നിന്ന് മെയ് 18 ന് നാട്ടിലെത്തിയ ഒരു കഞ്ചിക്കോട് സ്വദേശി(29, പുരുഷൻ) എന്നിവരാണ് മറ്റ് രോഗബാധിതർ.

ഇതിൽ മുണ്ടൂർ സ്വദേശിയുടെ സാമ്പിൾ മെയ് 24 നും മറ്റുള്ളവരുടെ മെയ് 25 നും ആയി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്ക് യാത്ര പാസ് ഉണ്ടായിരുന്നു.രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി വരികയാണ്.

നിലവിൽ പാലക്കാട് ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഇന്നലെ (മെയ് 26) രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 89 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

Information Courtesy District Information Office 

Exit mobile version