Covid19 Update Palakkad 29 May

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 29) ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 119 പേരായി.

ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട് -8, പൂനെ 1, കുവൈത്ത്-1, ഖത്തർ,-1, അബുദാബി-2, സമ്പർക്കം- 1

ശ്രീകൃഷ്ണപുരം സ്വദേശിയായ(49, പുരുഷൻ) ആരോഗ്യ പ്രവർത്തകനാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അബുദാബിയിൽ നിന്നും മെയ് 26ന് വന്ന തിരുമിറ്റക്കോട് സ്വദേശി (22, പുരുഷൻ), മെയ് 17 ന് വന്ന പട്ടാമ്പി ശങ്കരമംഗലം കോട്ടപ്പടി സ്വദേശി(4, പെൺകുട്ടി) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കോട്ടപ്പടി സ്വദേശിയായ പെൺകുട്ടി അമ്മയുടെ കൂടെ വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.

കുവൈത്തിൽ നിന്നും മെയ് 14ന് വന്ന പുത്തൂർ സ്വദേശി (28, സ്ത്രീ),
ഖത്തറിൽ നിന്നും മെയ് 19ന് വന്ന തച്ചമ്പാറ സ്വദേശി (22, സ്ത്രീ) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുത്തൂർ, തച്ചമ്പാറ സ്വദേശിനികൾ രണ്ട് പേരും ഗർഭിണികളാണ്.

കൂടാതെ പൂനെയിൽ നിന്നും മെയ് 20ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി(25, പുരുഷൻ)

തമിഴ്നാട്ടിൽനിന്നും മെയ് 19ന് വന്ന കരിമ്പ സ്വദേശി(24, പുരുഷൻ), ട്രിച്ചിയിൽ നിന്നും മെയ് 16ന് വന്ന തച്ചമ്പാറ സ്വദേശി (33,പുരുഷൻ),

ചെന്നൈയിൽ നിന്നും മെയ് 20ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി (54, പുരുഷൻ), മെയ് 17ന് വന്ന കിഴക്കഞ്ചേരി സ്വദേശി (60, പുരുഷൻ), മെയ് 13 നു വന്ന അമ്പലപ്പാറ ചുനങ്ങാട് സ്വദേശി ( 38,പുരുഷൻ) മെയ് 13, 14, 23 തിയതികളിലായി വന്ന അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (42 പുരുഷൻ), മറ്റൊരു അമ്പലപ്പാറ സ്വദേശി (36, പുരുഷൻ), അമ്പലപ്പാറ ചെറു മുണ്ടശ്ശേരി സ്വദേശി(33, പുരുഷൻ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റു വ്യക്തികൾ.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 119 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

 
 
 
 

Related Images:

Leave a Reply