ആദ്യം ഈ വീഡിയോ കാണൂ.
(1) പരമ സത്യം:
മാലിന്യ സംസ്കരണം: ചുറ്റുമുള്ള മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് ഇവിടം.
തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിലായിരിക്കും അവാർഡ് കിട്ടിയത്.
അതിനു നഗരസഭക്ക് അഭിവാദ്യങ്ങൾ
പക്ഷെ ഒരുപാട് മുന്നോട്ട് പോകാനുണ്ട്.
(2) അസത്യം:
തെരുവ് വിളക്കുകൾ തത്തമംഗലത്ത് കൃത്യമായി കത്തുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽ കാര്യം വ്യത്യസ്തമായിരിക്കാം.
(3) അർദ്ധ സത്യം:
ആദ്യം സ്ഥാപിച്ച സോളാർ ലൈറ്റുകൾ ഒരു പരാജയമായിരുന്നു. എങ്കിലും, അതിനു ശേഷം സ്ഥാപിച്ചവ നല്ലതായി കണ്ടു .
(4) പരമ സത്യം:
പബ്ലിക് ടോയ്‌ലറ്റുകൾ ഇല്ല എന്നത് പരമ സത്യം. നഗരസഭയുടെ പ്രധാന സ്ഥലങ്ങളിലും കവലകളിളും എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ വ്യത്തിയയായ പബ്ലിക് ടോയ്‌ലറ്റുകൾ നിർമ്മിക്കേണ്ടിയിരിക്കുന്നു.
(5) പരമ സത്യം :
ബസ് സ്റ്റേഷൻ എന്ന പേരിൽ നിർമ്മിക്കുന്നത് ഷോപ്പിംഗ് കോപ്ലെക്‌സുകൾ ! ആരംഭിച്ച് കുറച്ച് ആഴ്ചകൾ ബസ്സുകൾ തത്തമംഗലം സ്റ്റാൻഡിനകത്ത് വന്നു പോയെങ്കിലും, അതോടെ അത് നിന്നു. ഇപ്പോൾ അത് ഒരു ഷോപ്പിംഗ് കോപ്ലെക്‌സ് മാത്രമായി
(6) പരമ സത്യം :
ഇത്രയും ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ വേണം
ഓരോ മൂന്ന് വാർഡുകൾക്ക് തോറും കുറഞ്ഞത് ഒന്ന് വീതം വേണ്ടിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് പത്ത് വർഷത്തെ കണക്ക് മാത്രം നോക്കിയാൽ മതി, എത്ര പേർക്കാണ് സമയത്തിനു ശരിയായ വൈദ്യ സഹായം ലഭിക്കാതെ ജീവൻ നഷ്ടപ്പെട്ടതെന്ന് അറിയുമോ ?
എന്നാണാവോ ഭരിക്കുന്നവർ ഈ വിഷയത്തെ ചർച്ചക്ക് എടുക്കുക ?
എന്നാണ് ഇതിനു വേണ്ടി പ്രവർത്തിക്കുക ?
ഇത്തരം ഒരു സംവിധാനം വേണ്ട ആവശ്യകതയെ കുറിച്ച് വല്ല ചർച്ചയും നടന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.
(7) പരമ സത്യം :
സ്വജനപക്ഷപാതം – കേന്ദ്ര സർക്കാരിലും, കേരള സർക്കാരിലും, നമ്മുടെ സമൂഹത്തിൽ സകല ഭാഗങ്ങളും ഉള്ള സ്വജനപക്ഷപാതം നഗരസഭയിൽ നല്ലവണ്ണം ഉണ്ട്. അത് മാറണം,
എല്ലാം മാറണം – മാറ്റമല്ലാതെ ശാശ്വതമായി ഒന്നുമില്ല. ഭരണം മാറിയാൽ തന്ന,വലത് കാലിലെ മന്ത് ഇടത് കാലിലാവും എന്ന സ്ഥിതി വരുവാൻ പാടില്ല
അധികാരം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നവരോട് ഒരു കാര്യം.
അതിനു നിങ്ങൾ ഒരു കാരണമായി തീരണം.
Water comes out of the tap looking clear and clean. Most of us assume it…
ഫീസൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് (FSTP) എന്നത് ഒരു നഗരത്തിനും ഗ്രാമത്തിനും അനിവാര്യമായ പൊതുജനാരോഗ്യ സംവിധാനം ആണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള…
A Faecal Sludge Treatment Plant (FSTP) is one of the most important public health facilities…
📢 ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു പൊതുചർച്ച വേദി തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്ത് എത്തിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ…
Big slogans are easy. Reality on the road is not.Every time we step out, the…
How India Was Measured: The Great Trigonometrical Survey of India and How Kerala, Especially Palakkad,…