ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല – കെ. അച്ച്യുതന്‍

ചിറ്റൂരിലും പരിസരത്തുമുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലും എല്‍ ഡി എഫിന് ഒരു സീറ്റ് പോലും ഇല്ലാത്ത പഞ്ചായത്തുകള്‍ ഈ വരുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരെഞ്ഞടുപ്പോട് കൂടി നിലവില്‍ വരുമെന്ന് ചിറ്റൂര്‍ എം എല്‍ എ, കെ.അച്യുതന്‍ . സൂര്യ ടി.വി യുടെ വര്‍ത്തമാനം എന്ന പരിപ്പാടിയില്‍ സംസാരിക്കുകയായിരുന്ന എം.എല്‍.എ. കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍, 25,000 വോട്ടില്‍ അധികം ഭൂരിപക്ഷം യു. ഡി. എഫിന് നേടികൊടുത്ത 3 മന്‍ണ്ഡലങ്ങളില്‍ ഒന്നാണ് ചിറ്റൂരെന്നും, ഈ വരുന്ന പ്രദേശിയ തെരെഞ്ഞുടുപ്പില്‍ സ്ഥിതി അതിലും നന്നാവുമെന്നു അച്യുതന്‍ പറഞ്ഞു.

ഈ അടുത്ത് നടന്ന മലപ്പുറം മദ്യ ദുരന്തത്തെ തനിക്കെതിരെയാക്കാന്‍ സി.പി.എം ന്റെ പുതിയ പ്രാദേശിയ നേതാക്കള്‍ ശ്രമിക്കുകയാണെന്നും, ചിറ്റൂര്‍ തത്തമംഗലം പ്രദേശത്ത് യാതൊരു അടിത്തറയും ഇല്ലാത്ത അവര്‍ക്ക് കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ തന്നെ ചില പ്രാദേശിയ നേതാക്കള്‍ തനിക്കെതിരെ തിരിയാന്‍ നോക്കുന്നു, പക്ഷെ പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കള്‍ തന്നിക്ക് പിന്തുണയായി സംസാരിച്ച കാരണം അവര്‍ മിണ്ടാതെയിരിക്കുകയാണ്.

മുപ്പത്തഞ്ച് വര്‍ഷമായി നടത്തിവരുന്ന കള്ള് കച്ചവടം ഇനി മുതല്‍ താനോ തന്റെ കുടുംബക്കാരോ തുടരില്ലെന്ന് പ്രഖ്യാപിച്ചിരുന്ന എം എല്‍ എ, ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് സാമ്യാനം നന്നായി തന്നെ ഉത്തരം നല്‍കി.

Related Images:

Comments

Leave a Reply

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.