പാലക്കാട് ജില്ലയിൽ ഇന്ന് ഒരു തമിഴ്നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ അഞ്ച്) ഒരു തമിഴ് നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയിൽ ഉള്ളത്. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേർക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതിൽ ആന്ധ്രാപ്രദേശിൽ നിന്നും ജില്ലയിൽ എത്തിയിട്ടുള്ള ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
- യുഎഇ-7
യുഎഇയിൽ നിന്നും വന്ന കർക്കിടാംകുന്ന് സ്വദേശികളായ ഒരു സ്ത്രീയും (38) രണ്ടു പെൺകുട്ടിയും(5,15), അലനല്ലൂർ സ്വദേശി(25, പുരുഷൻ), തിരുവേഗപ്പുറ സ്വദേശി (55 പുരുഷൻ), പറളി സ്വദേശി (47 പുരുഷൻ), കൂറ്റനാട് വാവന്നൂർ സ്വദേശി (56 പുരുഷൻ) - തമിഴ്നാട്-9
പുഞ്ചപ്പാടം സ്വദേശിയായ ഒരു പുരുഷനും (60) ഒരു പെൺകുട്ടി യും(1 വയസ്സ്), ശ്രീകൃഷ്ണപുരം സ്വദേശി(62, പുരുഷൻ) പുഞ്ചപ്പാടം സ്വദേശികളായ രണ്ടു വനിതകൾ(26,50), അഞ്ചുമൂർത്തിമംഗലം സ്വദേശി(45, സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷൻ), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ), കണ്ണിയംപുറം സ്വദേശി (25 സ്ത്രീ) - മഹാരാഷ്ട്ര -10
പൂക്കോട്ടുകാവ് സ്വദേശി (64 പുരുഷൻ), വണ്ടാഴി സ്വദേശി (39 പുരുഷൻ), കരിയമുട്ടി സ്വദേശി (52 പുരുഷൻ), തൃക്കടീരി സ്വദേശി (45 പുരുഷൻ), പനമണ്ണ സ്വദേശികളായ അഞ്ച് പേർ (30,39,23,27,31 പുരുഷൻ), വരോട് സ്വദേശി (34 പുരുഷൻ) - ഡൽഹി-1
കിഴക്കേത്തറ സ്വദേശി (23, സ്ത്രീ) - ഖത്തർ-1
കണ്ണാടി സ്വദേശി(47, പുരുഷൻ) - ഉത്തർപ്രദേശ്-1
ഒറ്റപ്പാലം വരോട് സ്വദേശി (42 പുരുഷൻ) - കുവൈത്ത്-1
മണ്ണാർക്കാട് തെങ്കര സ്വദേശി (26, പുരുഷൻ) - ആന്ധ്ര പ്രദേശ്-3
തത്തമംഗലം സ്വദേശി (39 പുരുഷൻ), വരോട് സ്വദേശി (48 പുരുഷൻ), തമിഴ്നാട് സ്വദേശി (22 പുരുഷൻ) - ലക്ഷദ്വീപ് -1
പിരായിരി സ്വദേശി (27 പുരുഷൻ) - കർണാടക-1
കണ്ണിയംപുറം സ്വദേശി (21 സ്ത്രീ) - സമ്പർ ക്കം-5
വാളയാറിൽ ഡ്യൂട്ടി ചെയ്തിരുന്ന ഫോറസ്റ്റ് ഓഫീസർ (40 പുരുഷൻ), ജില്ലാ ആശുപത്രി ജീവനക്കാരായ മൂന്നുപേർ (46 സ്ത്രീ, 35,48പുരുഷൻമാർ), കെ എം എസ് സി എൽ ജീവനക്കാരൻ (41, പുരുഷൻ).
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 181 പേരായി. രോഗികളുടെഎണ്ണത്തിൽ വർദ്ധനവ് ഉണ്ടായാലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായുള്ള സൗകര്യങ്ങൾ ഉള്ളതായി ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചിട്ടുണ്ട്. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം 13 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.
Stay Safe |Stay Home