📢 ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു പൊതുചർച്ച വേദി
തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്ത് എത്തിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിൽ തിരക്കിലാണെങ്കിലും, വോട്ടർമാർക്ക് ഏറ്റവും പ്രധാനപ്പെട്ടത് ഒരു കാര്യമാണ് – നിങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നുവെങ്കിൽ അടുത്ത 5 വർഷത്തിൽ എന്താണ് ചെയ്യാൻ പോകുന്നത്?
വർഷം 2000 മുതൽ പ്രവർത്തിക്കുന്ന tattamangalam.com എന്ന ഉത്തരവാദിത്തമുള്ള കമ്മ്യൂണിറ്റി പോർട്ടൽ, സ്വതന്ത്രവും നിഷ്പക്ഷവുമായ രീതിയിൽ എല്ലാ കൗൺസിലർ സ്ഥാനാർത്ഥികൾക്കും അവരുടെ പദ്ധതി ജനങ്ങളോട് വ്യക്തമാക്കാനുള്ള ഒരു തുറന്ന വേദി ഒരുക്കുന്നു.
🔹 ഓരോ സ്ഥാനാർത്ഥിക്കും 3 മിനിറ്റ് സമയം
🔹 അവരുടെ വാർഡിനുള്ള നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും
🔹 മുനിസിപ്പാലിറ്റിയിലുടനീളം ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും
സ്വതന്ത്രമായി അവതരിപ്പിക്കാം.
അവരുടെ വാർഡിനുള്ള നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും
ഒരൊരു സ്ഥാനാർത്ഥിക്കും തങ്ങളുടെ വാർഡിലെ യഥാർത്ഥ പ്രശ്നങ്ങൾ, മുൻഗണനകൾ, പരിഹാര മാർഗങ്ങൾ എന്നിവ തുറന്നുപറയാം.
- റോഡുകളുടെ പുതുക്കിപ്പണിയൽ
- തൊഴിലില്ലായ്മക്ക് പരിഹാരം
- തത്തമംഗലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി/ ഫാർമസി
- കുപ്പത്തൊട്ടികളുടെ കുറവ്, മാലിന്യ ശേഖരണത്തിലെ ദൗർബല്യം
- കാൽ നട യാത്രികർക്ക് സുരക്ഷിതമായ നടപ്പാതകൾ
- തെരുവുവിളക്കുകളുടെ മെച്ചപ്പെടുത്തൽ
- മുതിർന്ന പൗരന്മാർക്കും, സ്ത്രീകൾക്കും, വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള പൊതുസൗകര്യങ്ങൾ
- പൊതു സ്ഥലങ്ങളിലെ ശുചിമുറികലുടെ അഭാവം
- പൊതു സ്ഥലങ്ങളിലെ, ട്രാഫിക് ജങ്ഷനുകളിലെ പോലീസ് ക്കാരുടെ കുറവ്
- തത്തമംഗലത്ത് പോലീസ് ഔട്ട് പോസ്റ്റ്
- തത്തമംഗലത്ത് ഒരു നല്ല കളിസ്ഥലം
- കുടിവെള്ളം, ഡ്രെയിനേജ്, വാട്ടർ മാനേജ്മെന്റ്
- ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങളുടെ ക്രമീകരണം
- സ്കൂളുകളുടെയും ആശുപത്രികളുടെയും സമീപത്ത് സുരക്ഷയും ട്രാഫിക് നിയന്ത്രണവും
- പച്ചപ്പ് കൂട്ടാനുള്ള പാർക്കുകളും ചെറുപ്രായക്കാരുടെ കളിസ്ഥലങ്ങളും
- മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന ഹോട്ട്‌സ്പോട്ടുകൾക്ക് സ്ഥിരപരിഹാരം
- കായിക സൗകര്യങ്ങൾ, ഓപ്പൺ ജിം, ആനുകൂല്യങ്ങളോടെയുള്ള മെച്ചപ്പെട്ട പ്ലേ ഗ്രൗണ്ടുകൾ
- ചെറുകിട വ്യാപാരികൾക്ക് സൗകര്യപ്രദമായ ലൈസൻസിംഗ്, പബ്ലിക് മാർക്കറ്റ് സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ
- ശബ്ദ മലിനീകരണം, പൊടി മലിനീകരണം എന്നിവ നിയന്ത്രിക്കാൻ കർശന നടപടി
- സ്മാർട്ട് മുനിസിപ്പാലിറ്റി: ഡിജിറ്റൽ സേവനങ്ങൾ, പരാതികളുടെ ഓൺലൈൻ സംവിധാനം, പരസ്യമായ പബ്ലിക് ഡാഷ്ബോർഡുകൾ
- സൈക്കിൾ യാത്രയ്ക്കും നടക്കാനും സൗഹൃദമായ പാതകൾ
- തത്തമംഗലം ബൈപാസ് പദ്ധതിയുടെ വ്യക്തമായ സമയക്രമവും സമീപനവും
- പൊതുജനങ്ങൾക്ക് അടിയന്തിര സഹായങ്ങൾക്കായി റെസ്പോൺസ് ടീങ്ങൾ
- പൊതു ലൈബ്രറി, പഠന കേന്ദ്രം, കമ്മ്യൂണിറ്റി ഹാളുകളുടെ നവീകരണം
- വരവ് ചെലവ് കാര്യക്ഷമത ഉറപ്പാക്കുന്ന സുതാര്യ മുനിസിപ്പൽ ഭരണത്തിന്റെ ഉറപ്പ്
ഇവയെല്ലാം നിങ്ങളുടെ വാർഡിനായി ഏത് സമയക്രമത്തിൽ, ഏത് രീതിയിൽ നടപ്പാക്കുമെന്നതും വിശദീകരിക്കാം.
🔹കൂടാതെ മുനിസിപ്പാലിറ്റിയിലുടനീളം ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും…
നമ്മുടെ മുനിസിപ്പാലിറ്റിക്ക് ഇനി ആവശ്യമായത് വലിയ വാഗ്ദാനങ്ങളല്ല, വ്യക്തമായ പ്രവർത്തനപദ്ധതികളാണ്. അതുകൊണ്ടാണ് ഈ 3 മിനിറ്റ് വിഡിയോയിൽ സ്ഥാനാർത്ഥികൾക്ക് അവരുടെ നാടിന് വേണ്ടിയുള്ള ലക്ഷ്യങ്ങൾ തുറന്ന് വിശദീകരിക്കാൻ അവസരം ഒരുക്കുന്നത്.
അവസാനമായി …ജനങ്ങൾക്ക് സ്ഥാനാർത്ഥിയുടെ യഥാർത്ഥ കഴിവും പദ്ധതികളും വിലയിരുത്താൻ ഈ 3 മിനിറ്റ് മതിയാകും.
നിങ്ങളുടെ വാക്കുകൾ നേരിട്ട് ജനങ്ങളിലെത്തിക്കുക.
ഈ വിഡിയോകൾ തത്തമംഗലം.കോം ന്റെ വെബ്സൈറ്റിലും എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും – Facebook, Instagram, YouTube -തുടങ്ങിയവയിൽ പ്രസിദ്ധീകരിക്കും, ,,, ഇതിലൂടെ ഓരോ വോട്ടർക്കും അവരുടെ സ്ഥാനാർത്ഥിയെ വിലയിരുത്താൻ കഴിയും.
തത്തമംഗലം-ചിറ്റൂർ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർഷങ്ങളായി കാത്തിരിക്കുന്നു.
• തകർന്ന റോഡുകൾ, കുഴിച്ചിട്ട പാതകൾ, കുടിവെള്ളവും ഡ്രെയിനേജും
• പൊതു മാലിന്യ ശേഖരണത്തിലെ പാളിച്ചകൾ
• പാതയാത്രികർക്കുള്ള സൗകര്യങ്ങളുടെ അഭാവം
• നിയമവും ക്രമസമാധാനവും ഉറപ്പാക്കാനുള്ള ആവശ്യമായ പോലീസിന്റെ സാന്നിധ്യം
• പൊതു ഇടങ്ങളുടെ പരിപാലനം
ഇതെല്ലാം പരിഹരിക്കാനുള്ള സ്പഷ്ടമായ പദ്ധതിയുള്ളവർ ആരെന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്.
📞 എല്ലാ സ്ഥാനാർത്ഥികളോടും അഭ്യർത്ഥിക്കുന്നു:
താങ്കൾക്ക് അനുയോജ്യമായ സമയത്ത് നിങ്ങൾക്ക് സൗകര്യ പ്രദമായ സ്ഥലത്ത് വിഡിയോ ഷൂട്ടിനായി tattamangalam.com നെ ബന്ധപ്പെടുക.
DM / WhatsApp / ഫോൺ വിശദാംശങ്ങൾ: 7012233696 / 9946556202
📩 https://www.tattamangalam.com/newsite/contact/
ജനങ്ങൾ ചോദിക്കേണ്ട ചോദ്യങ്ങൾക്ക് ഉത്തരമറിയിക്കുക, വോട്ട് നേടാൻ മുദ്രാവാക്യങ്ങൾമാത്രമല്ല, പ്രവർത്തനപദ്ധതികളും കാണിക്കുക.
നമ്മുടെ നാട്, നമ്മുടെ ഉത്തരവാദിത്വം – ചിറ്റൂർ – തത്തമംഗലം ഒരു മികച്ച 5 വർഷം അർഹിക്കുന്നു.
ഇത് സംവാദം തുടങ്ങാനുള്ള ഒരു ചെറിയ ശ്രമമാണ് — പങ്കുചേരൂ, സംസാരിക്കൂ, പദ്ധതിയൊരുക്കൂ.
Tattamangalam.com | Facebook Page | Instagram | Twitter Feed } YouTube Channel | Whatsapp Channel
Related Images:



Comments