Man – Elephant conflict Palakkad

ആന നാട്ടില്‍ വരാന്‍ സാധ്യതയുള്ള  കാരണങ്ങള്‍ :

  • ആനയുടെ ആവാസ കേന്ദ്രം തന്നെയാണ് വാളയാര്‍ , പുതുശ്ശേരി, മലമ്പുഴ ഭാഗങ്ങള്‍ .അത് കാടിന് പുറത്തും വ്യാപിച്ചിരിക്കുന്നു.
  • വാളയാര്‍ വനമേഘലയില്‍ വൈദ്യുത വേലി 20 കിലോ മീറ്റര്‍ ദൂരത്ത്‌ സ്ഥാപിച്ചത് ആനകളെ കൂട്ടമായി ഇപ്പോഴുള്ള പ്രശ്ന മേഘലയിലേക്ക് ആകര്‍ഷിച്ചു.
  • വേനല്‍ , തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷ സമയം പനമ്പഴക്കലമാണ്.    ആനയുടെ  ഈ   സീസണിലെ പ്രധാന ഭക്ഷണവും പനമ്പഴം തന്നെ. അതിനായി പാടങ്ങളും പറമ്പുകളും കറങ്ങി നടക്കും അവ.
  • വന സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിക്കാട് തെളിക്കല്‍ പോലുള്ള വനം വകുപ്പിന്റെ  പ്രവര്‍ത്തനങ്ങള്‍ വനത്തിനകത്തു  ഭക്ഷണം കുറയാനിടയാക്കാം.
  • തേക്ക്‌ തോട്ടം പോലുള്ളവയുടെ പ്രോത്സാഹനം കാടിനകത്ത്  വൈവിധ്യമാര്‍ന്ന ഭക്ഷണം ലഭ്യമല്ലതാക്കിത്തീര്‍ക്കും.
  • ഇത്തരം ആവശ്യങ്ങള്‍ക്കായുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന മനുഷ്യ സാന്നിധ്യം ആനകളെ  അടുത്തുള്ള മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കും. അത് ഒരു പക്ഷെ നാട്ടിലെക്കയിരിക്കാം.
  • നാട്ടിനകത്തുതന്നെയുള്ള വിസ്തൃതി കുറഞ്ഞ സ്വാഭാവിക വനങ്ങള്‍ നാട്ടിലിറങ്ങിയ ആനകള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളാണ്.
  • നാട്ടില്‍ ലഭ്യമായ കള്ളോ, വാറ്റു ചാരായമോ എന്നെങ്ങിലും രുചിച്ചുട്ടുണ്ട് എങ്കില്‍ വീണ്ടും ആനകള്‍ അവിടെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.


ആനകള്‍ നാട്ടില്‍ ഇറങ്ങുന്നത് പ്രശ്നമാവുന്നത്:

  • നാട്ടുകാര്‍ക്കും ബന്ധപ്പെട്ട  അധികാരികള്‍ക്കും കാട്ടാനകളെകുറിച്ചുള്ള പരിമിതമായ അറിവുമാത്രം ഉണ്ടാവുമ്പോള്‍
  • മനുഷ്യനും വന്യ മൃഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ പ്രാപ്തമായ ഉധ്യോഗസ്ഥരുടെ ഇല്ലായ്മ അല്ലെങ്കില്‍ കുറവ്
  • വനാതിര്‍ത്തികളില്‍ വന സംരക്ഷണ സമിതികളുടെ ( വി . എസ്. എസ്.) അഭാവം അല്ലെങ്കില്‍ ഉള്ളവയുടെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങള്‍
  • യഥാര്‍ത്ഥ സ്ഥിതിഗതികളെ മനപ്പുര്‍വമോ അല്ലാതെയോ തെറ്റായി പ്രചരിപ്പിക്കുന്നത്
  • കൃഷിക്കും സ്വത്തിനും ഉണ്ടായ യഥാര്‍ത്ഥ നഷ്ടം കണക്കാക്കതിരിക്കല്‍ . കണക്കാക്കിയ നഷ്ടം യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാതിരിക്കല്‍ . നഷ്ടം കണക്കാക്കുന്നതിലെ അനിശ്ചിതത്വം തുടങ്ങിയവ
  • വനം, കൃഷി, പഞ്ചായത്ത്‌,  ജില്ലാ ഭരണകൂടം,തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രശ്ന പരിഹാരത്തിനുള്ള എകോപനമോ പ്രവര്‍ത്തനമോ ഇല്ലായ്മ (നഷ്ട പരിഹാരം നല്‍കുന്നതിനും മറ്റു പ്രശ്ന പരിഹാരങ്ങള്‍ക്കും)
  • ഭയം കൊണ്ടും യഥാര്‍ത്ഥ പ്രശ്നം കൊണ്ടും വിഷമിക്കുന്ന സമയത്തും മറ്റുമായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന നിസ്സഹകരണമോ വിഷമാവസ്ഥയോ സ്വാഭാവികമായി ജനങ്ങളെ അധികാരികളില്‍ നിന്നും അകറ്റി നില്ക്കാന്‍ പ്രേരണയാകുന്നു.
  • പ്രശ്ന പരിഹാരത്തിനായുള്ള ശില്പശാല , ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല.

Related Images:

One comment

  1. നാട്ടില്‍ ലഭ്യമായ കള്ളോ, വാറ്റു ചാരായമോ എന്നെങ്ങിലും രുചിച്ചുട്ടുണ്ട് എങ്കില്‍ വീണ്ടും ആനകള്‍ അവിടെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൊ
    “ബീവറേജസിലൊക്കെ ആന വന്നാലുള്ള സ്ത്ഥിയേ “

Leave a Reply