Skip to content

Palakkad Covid19 Update 17 July

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് (17 July 2020) നാലു വയസ്സുകാരിക്കും നിരീക്ഷണത്തിൽ കഴിയവേ ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 17) നാലു വയസ്സുകാരിക്ക് ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ജില്ലയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. സൗദിയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയവേ ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും (40, പുരുഷൻ) സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മരണ ശേഷം സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുക യുമായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഖത്തർ-3
കൊപ്പം സ്വദേശി (19 പുരുഷൻ)
പട്ടാമ്പി സ്വദേശികൾ (34,29 പുരുഷന്മാർ)

യുഎഇ-15
പട്ടിത്തറ സ്വദേശി (36 പുരുഷൻ)
പട്ടാമ്പി സ്വദേശികൾ (49,22 സ്ത്രീകൾ,4 പെൺകുട്ടി, 62,40 പുരുഷന്മാർ)
കിഴക്കഞ്ചേരി സ്വദേശി (28 പുരുഷൻ)
ചിറ്റിലഞ്ചേരി സ്വദേശി (30 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (35, 55പുരുഷൻ)
വിളയൂർ സ്വദേശി (47,41 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (41 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി (24 പുരുഷൻ)ചാലിശ്ശേരി സ്വദേശി (29 പുരുഷൻ)

തമിഴ്നാട്-4
കൊപ്പം സ്വദേശി (53 പുരുഷൻ)
മുതുതല സ്വദേശി (33 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (59 പുരുഷൻ)
നെന്മാറ സ്വദേശി (36 പുരുഷൻ).ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

സൗദി-4
ഷൊർണൂർ സ്വദേശി (24 പുരുഷൻ)
കൊപ്പം സ്വദേശി (56 പുരുഷൻ)
മുതുതല സ്വദേശി (51 പുരുഷൻ)
കാഞ്ഞിരപ്പുഴ സ്വദേശി (22 സ്ത്രീ). ഇവർക്ക് ആൻറിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കുവൈത്ത്-1
പട്ടിത്തറ സ്വദേശി (29 പുരുഷൻ)

കർണാടക-1
പരുതൂർ സ്വദേശി (44 പുരുഷൻ)

ബീഹാർ-1
കൊഴിഞ്ഞാമ്പാറയിൽ താമസമുള്ള ബീഹാർ സ്വദേശി (30 പുരുഷൻ) ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ ഒരു കാരാകുറിശ്ശി സ്വദേശിക്കും (34 പുരുഷൻ) ആൻറിജൻ ടെസ്റ്റിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല.ഇദ്ദേഹം ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 247 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

 
 
 
 

Leave a Reply