ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ. 

ആദ്യം ഈ വീഡിയോ കാണൂ. 

ഇവിടെ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.

(1) പരമ സത്യം:

മാലിന്യ സംസ്കരണം: ചുറ്റുമുള്ള മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് ഇവിടം. 

തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിലായിരിക്കും അവാർഡ് കിട്ടിയത്. 

അതിനു നഗരസഭക്ക് അഭിവാദ്യങ്ങൾ 

പക്ഷെ ഒരുപാട് മുന്നോട്ട് പോകാനുണ്ട്.

  • ഓടകൾ ഇല്ലാ എന്ന് തന്നെ പറയാം. 
  • ഉള്ള ഓടകൾ സമയാ സമയങ്ങളിൽ വൃത്തിയാക്കാറില്ല – അതിനുള്ള സംവിധാനം ഇല്ല 
  • മാലിന്യ ശേഖരണം കാര്യക്ഷമമല്ലാ 
  • ബോധവൽക്കരണം വേണ്ടരീതിയിൽ നടക്കുന്നില്ല. 
  • പൊതു സ്ഥലത്ത്, ജലസേചന കനാലുകളിൽ, പാത ഓരങ്ങളിൽ എല്ലാം മാലിന്യ നിക്ഷേപങ്ങൾ ഉണ്ട്. 

(2) അസത്യം:

തെരുവ് വിളക്കുകൾ തത്തമംഗലത്ത് കൃത്യമായി കത്തുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽ കാര്യം വ്യത്യസ്തമായിരിക്കാം. 

(3) അർദ്ധ സത്യം:

ആദ്യം സ്ഥാപിച്ച സോളാർ ലൈറ്റുകൾ ഒരു പരാജയമായിരുന്നു.  എങ്കിലും, അതിനു ശേഷം സ്ഥാപിച്ചവ നല്ലതായി കണ്ടു .

(4) പരമ സത്യം:

പബ്ലിക് ടോയ്‌ലറ്റുകൾ ഇല്ല എന്നത് പരമ സത്യം. നഗരസഭയുടെ പ്രധാന സ്ഥലങ്ങളിലും കവലകളിളും എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ വ്യത്തിയയായ പബ്ലിക് ടോയ്‌ലറ്റുകൾ  നിർമ്മിക്കേണ്ടിയിരിക്കുന്നു.

(5) പരമ സത്യം :

ബസ്  സ്റ്റേഷൻ എന്ന പേരിൽ നിർമ്മിക്കുന്നത് ഷോപ്പിംഗ് കോപ്ലെക്‌സുകൾ ! ആരംഭിച്ച് കുറച്ച് ആഴ്ചകൾ ബസ്സുകൾ തത്തമംഗലം സ്റ്റാൻഡിനകത്ത് വന്നു പോയെങ്കിലും, അതോടെ അത് നിന്നു. ഇപ്പോൾ അത് ഒരു ഷോപ്പിംഗ് കോപ്ലെക്‌സ് മാത്രമായി

(6) പരമ സത്യം :

ഇത്രയും ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ വേണം

ഓരോ മൂന്ന് വാർഡുകൾക്ക് തോറും കുറഞ്ഞത് ഒന്ന് വീതം വേണ്ടിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് പത്ത് വർഷത്തെ കണക്ക് മാത്രം നോക്കിയാൽ മതി, എത്ര പേർക്കാണ് സമയത്തിനു ശരിയായ വൈദ്യ സഹായം ലഭിക്കാതെ ജീവൻ നഷ്ടപ്പെട്ടതെന്ന് അറിയുമോ ?

എന്നാണാവോ ഭരിക്കുന്നവർ ഈ വിഷയത്തെ ചർച്ചക്ക് എടുക്കുക ?

എന്നാണ് ഇതിനു വേണ്ടി പ്രവർത്തിക്കുക ?

ഇത്തരം ഒരു സംവിധാനം വേണ്ട ആവശ്യകതയെ കുറിച്ച് വല്ല ചർച്ചയും നടന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

(7) പരമ സത്യം :
സ്വജനപക്ഷപാതം – കേന്ദ്ര സർക്കാരിലും, കേരള സർക്കാരിലും, നമ്മുടെ സമൂഹത്തിൽ സകല ഭാഗങ്ങളും ഉള്ള സ്വജനപക്ഷപാതം നഗരസഭയിൽ നല്ലവണ്ണം ഉണ്ട്. അത് മാറണം, 

 

എല്ലാം മാറണം – മാറ്റമല്ലാതെ ശാശ്വതമായി ഒന്നുമില്ല. ഭരണം മാറിയാൽ തന്ന,വലത് കാലിലെ മന്ത് ഇടത് കാലിലാവും എന്ന സ്ഥിതി വരുവാൻ പാടില്ല

അധികാരം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നവരോട് ഒരു കാര്യം.

  • തെരെഞ്ഞെടുപ്പ് വരുമ്പോൾ മാത്രം വിമർശനമിറക്കി പ്രചാരണം ചെയ്‌താൽ മതിയാകില്ല.
  • ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നും ഇപ്പോഴും  ജനങ്ങൾക്കിടയിൽ നിന്ന് അവർക്കായി പ്രവത്തിക്കാൻ കഴിയണം.നിർഭാഗ്യവശാൽ അത്തരം പ്രവണത ഇവിടെ കാണുന്നില്ല എന്നതാണ് സത്യം. 
  • അഴിമതിക്കാരെ സ്വന്തം പാർട്ടിയുമായി അടുപ്പിക്കരുത്. 
  • തെരുവ് ഗുണ്ടകളെ പാർട്ടിയുമായി അടുപ്പിക്കരുത്. 
  • രാഷ്ട്രീയമെന്നാൽ ഗുണ്ടായിസം എന്ന ധാരണ മാറണം അതിനു ഇപ്പോൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ തന്നെ ഒരു തുടക്കമിടണം. 
  • ഏത് കക്ഷിയിലായാലും നിങ്ങളുടെ പ്രവർത്തനം കണ്ട്, പുതിയ പുതിയ യുവാക്കൾ ലാഭേച്ഛയില്ലാതെ രാഷ്ട്രീയ പാര്ടികളിലേക്ക് കടന്നു വരണം. 

അതിനു നിങ്ങൾ ഒരു കാരണമായി തീരണം.

അടുത്ത ഭരണ സമിതിക്ക് ( അത് ഏത് കക്ഷിയുടെയായാലും ) എല്ലാ വിധ ഭാവുകങ്ങളും നേരുന്നു . നമ്മുക്ക് മുന്നോട്ട് മാത്രമേ പോകാനുള്ളു. 

 

 

 

 

Related Images:

Comments

Leave a Reply

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.