Skip to content

തത്തമംഗലം – ചിറ്റൂർ പാതയുടെ ശോചനീയാവസ്ഥ

  • Roads
sh 25

തത്തമംഗലം – ചിറ്റൂർ പാതയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് മന്ത്രിക്ക് നൽകിയ പരാതിയും, അതിനു ലഭിച്ച മറുപടിയും.

 

Hello Riyas. നമസ്കാരം. 
സ്റ്റേറ്റ് ഹൈവേ 25:
(1)  SH 25

tattamangalam to Chittur സ്ട്രെച്ചിൽ 60 ശതമാനം ഭാഗങ്ങളും തകർന്നു കഴിഞ്ഞു. വളരെ തിരക്കുള്ള പാതയാണ്. എത്രയും വേഗത്തിൽ നന്നാക്കാൻ അഭ്യർത്ഥന.

 
(2) Chittur college നും പുഴപാലത്തിനും ഇടയിൽ ഉള്ള ഭാഗത്ത് രണ്ട് ഭാഗത്ത് ഇപ്പൊ പൊട്ടി വീഴും എന്ന് രീതിയിൽ നിരവിധിവൻ വൃഷങ്ങൾ നിൽപ്പുണ്ട്.കുറെ മരങ്ങൾ ചിറ്റൂർ കോളേജ് കാപസിനു അകത്താണ്, കുറെ എണ്ണം പാതയുടെ അരികത്ത്,
2 വർഷം മുൻപ് തന്നെ road safety authority ക്കും pwd engineer ക്കും പോലീസിനും മറ്റും പരാതി കൊടുത്തു എങ്കിലും യാതൊരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല. അവരെല്ലാം ഒരപകടം ആവാൻ കാത്തിരിക്കുക ആണെന്ന് തോന്നുന്നു. 
 
ദിവസേന വിദ്യാർഥികളായ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പാതയാണ്.
ശ്രദ്ധയും കരുതലും വേണം.  അത്തരം പാതയിലേക്ക് ചാഞ്ഞ് കിടക്കുന്ന മുഴുവൻ മരങ്ങളും ഉടൻ മുറിച്ച് മാറ്റാൻ ഓർഡർ നൽകണം . 🙏
 
മരങ്ങൾ സംബന്ധിച്ച് 2  വർഷം മുൻപ് തന്നെ റോഡ് സേഫ്റ്റി അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. അവരുടെ മറുപടിയും വന്നു – കളക്ടറുടെ ഓഫീസിലെക്ക് നൽകി എന്ന് പറഞ്ഞു – പക്ഷെ ഒന്നും നടന്നില്ല.

Thank you
—-

…>>>>>>>>

 

Sir/Madam

Complaint forwarded for urgent action on   SM/5322. ബഹുമാനപെട്ട പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പരാതിയുടെ മറുപടി പരാതിക്കാരുടെ മെയിൽ ഐഡിയിൽ തന്നെ അയക്കുകയും .സോഷ്യൽ മീഡിയയുടെയും മിനിസ്റ്ററുടെയും മെയിൽ ഐഡിയിൽ കോപ്പിയായി  മാർക്ക് ചെയുകയും വേണം .പരാതികൾ മലയാളത്തിൽ ആണെങ്കിൽ  മലയാളത്തിൽ തന്നെ  മറുപടി നൽകേണ്ടതാണ്

ഇതോടൊപ്പം പരാതിയിന്മേൽ നടപ്പിലാക്കിയ പ്രവർത്തികളുടെ ഫോട്ടോയോ വീഡിയോയോ ഉൾപ്പെടുത്തുവാൻ താല്പര്യപ്പെടുന്നു.

…>>>>>>>>

 

On Mon, Aug 1, 2022 at 8:00 PM Aeroadschittur Aeroadschittur <aeroadschittur@gmail.com> wrote:

സർ,

മേൽ വിഷയത്തിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള റോഡ് ഈ കാര്യാലയത്തിൻ്റെ കീഴിൽ വരുന്ന തത്തമംഗലം നാട്ടുകൽ റോഡ് ആണ്. ചിറ്റൂർ കോളേജിന്റെ മുൻവശം മുതൽ പുഴപ്പാലം വരെ ഉള്ള ഭാഗം പരിശോധിച്ചപ്പോൾ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം വരുത്തുന്ന തരത്തിൽ ഉള്ള മരങ്ങൾ എല്ലാം ചിറ്റൂർ കോളേജ് കോമ്പൗണ്ടിന്റെ ഉള്ളിൽ   ആണ് നിൽക്കുന്നത് എന്ന് ബോധ്യപ്പെട്ടു.    റോഡരികിലെ കോമ്പൗണ്ട് മതിലിനോട് ചേർന്ന് നിൽക്കുന്ന ഈ മരങ്ങൾ കോളേജിൻെറ അസറ്റ് ആയതിനാൽ  ഉടൻതന്നെ ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി ചിറ്റൂർ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകിയിട്ടുണ്ട്.  ഈ ഭാഗത്തെ റോഡ് റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തിക്ക് അഗ്രിമെൻ്റ് വെച്ചാൽ കുഴികൾ അടച്ച് പ്രശ്നം പരിഹരിക്കും. കെ. എസ്. ഇ. ബി. യു ജി കേബിൾ വർക്കിൻ്റെ ഭാഗമായി എടുത്ത കുഴികൾ ആണ് ചിറ്റൂർ  ടൗണിൽ അപകടം സൃഷ്ടിക്കുന്നത്. Permanant restoration ചെയ്യുന്നതിന് വേണ്ടി ഉള്ള പ്രവൃത്തിക്ക് 4 തവണ ടെണ്ടർ ചെയ്തതിന് ശേഷം 25/06/2022ന് അഗ്രിമെൻ്റ് വെച്ച് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.  തത്തമംഗലം – നാട്ടുകൽ റോഡ്  മേട്ടുപാളയം മുതൽ നെഹ്റു ഓഡിറ്റോറിയം വരെ റീ ടാറിംഗ് ചെയ്യുന്ന പ്രവൃത്തിക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് 26/07/2022ന് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട് എന്നും അറിയിച്ചു കൊള്ളുന്നു.
 
 
വിശ്വസ്തതയോടെ,
അസിസ്റ്റൻ്റ് എൻജിനീയർ,
പൊതുമരാമത്ത് നിരത്തുകൾ ഭാഗം, ചിറ്റൂർ.

മേൽ പറഞ്ഞ പാതയും മറ്റ് തകർന്ന് കിടക്കുന്ന പാതകളും എത്രയും വേഗത്തിൽ നന്നാക്കി ഉപയോഗപ്രദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply