Skip to content

Covid19 Update Palakkad 18 June

പാലക്കാട് ജില്ലയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-2
ജൂൺ ആറിന് വന്ന (ചെന്നൈയിൽ നിന്നും) വണ്ടാഴി സ്വദേശി (23 പുരുഷൻ), ജൂൺ മൂന്നിന് വന്ന കല്ലടിക്കോട് സ്വദേശി(38, പുരുഷൻ)

അബുദാബി-3
ജൂൺ നാലിന് വന്ന കൊപ്പം കീഴ്മുറി സ്വദേശികളായ രണ്ടുപേർ (33,27 പുരുഷന്മാർ), വിളയൂർ സ്വദേശി (30 പുരുഷൻ)

സൗദി-2
ജൂൺ 11ന് വന്ന മേലാർകോട് സ്വദേശി (60 പുരുഷൻ), കോട്ടോപ്പാടം സ്വദേശി (40 പുരുഷൻ)

കുവൈത്ത്-1
ജൂൺ 11ന് വന്ന തെങ്കര സ്വദേശി (31 പുരുഷൻ)

മഹാരാഷ്ട്ര-2
ജൂൺ 10ന് പൂനേയിൽ നിന്നും വന്ന എലമ്പുലാശ്ശേരി സ്വദേശി (21 പുരുഷൻ), മുംബൈയിൽ നിന്നു വന്ന കുഴൽമന്ദം‍ സ്വദേശി(42 പുരുഷൻ)

ഡൽഹി-1
ജൂൺ നാലിന് വന്ന തച്ചമ്പാറ സ്വദേശി(60 പുരുഷൻ)

ദുബായ്-2
ജൂൺ അഞ്ചിന് വന്ന കുമരംപുത്തൂർ കുളപ്പാടം സ്വദേശി (37 പുരുഷൻ), ജൂൺ 9ന് എത്തിയ വിളയൂർ സ്വദേശി(50 പുരുഷൻ)

ഖത്തർ-1
കഞ്ചിക്കോട് സ്വദേശി (27 പുരുഷൻ)

കൂടാതെ ഇന്ന് ജില്ലയിൽ 11 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 127 ആയി.

ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

Related Images:

Leave a Reply