Skip to content

Covid19 Palakkad Update 23 May 2020

പാലക്കാട് ജില്ലയിൽ 23 May 2020 ന് ഒരു പതിനൊന്നുകാരിയുൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത് മഞ്ചേരിയിൽ

പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 23) ഒരു പതിനൊന്നുകാരനുൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ കുവൈറ്റിൽ നിന്നും വന്ന ഒരാൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടു പേർക്കും വാളയാർ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിത ന്റേ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ രണ്ടു പേർക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭ്യമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പുരുഷന്മാരും 7 വനിതകളുമാണ് ഉള്ളത്.

മെയ് 13ലെ ഫ്ലൈറ്റിൽ കുവൈറ്റിൽ നിന്നും വന്ന ഒറ്റപ്പാലം നെല്ലായ സ്വദേശി(39, പുരുഷൻ)ക്കാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഇരിക്കെ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മെയ് 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് 20ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

മുംബൈയിൽ നിന്നും മെയ് 20ന് നാട്ടിലേക്ക് വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഒരു പുരുഷനും (56) സ്ത്രീക്കും (46) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തത്.

മെയ് 11ന് ഗുജറാത്തിൽ നിന്നും എത്തിയ വെള്ളിനേഴി സ്വദേശിയായ പെൺകുട്ടിക്കും (11) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്.

ചെന്നൈയിൽ നിന്നും വന്ന് ഇന്ന് രോഗം സ്ഥിരീകരിച്ച എട്ടു പേരിൽ മെയ് ആറിന് വന്ന ഒരു എലപ്പുള്ളി തോട്ടക്കര സ്വദേശി (28) മെയ് 20, മെയ് 17 തീയതികളിലായി വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ മൂന്നുപേർ (50,56,43) എന്നിവർ ഉൾപ്പെടുന്നുണ്ട്.

മെയ് 13ന് വന്ന ഒരു മുണ്ടൂർ സ്വദേശി (42), മെയ് 14 വന്ന ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കടമ്പഴിപ്പുറം സ്വദേശികളായ രണ്ടുപേർ (50,20) എന്നിവരും ചെന്നൈയിൽ നിന്ന് വന്നിട്ടുള്ളവരിൽ ഉൾപ്പെടുന്നു. കടമ്പഴിപ്പുറം സ്വദേശി (53)യായ മറ്റൊരാൾകൂടി ചെന്നൈയിൽ നിന്ന് വന്നിട്ടുണ്ട്. ഇദ്ദേഹം വന്ന തീയതി ലഭ്യമായിട്ടില്ല. 7 പുരുഷന്മാരും 50വയസുള്ള കടമ്പഴിപ്പുറം സ്വദേശിയായ വനിതയും ആണ് ചെന്നൈയിൽ നിന്ന് വന്ന എട്ടുപേരിൽ ഉള്ളത്.

ഇതിൽ തോട്ടക്കര സ്വദേശി യുടെയും രണ്ടു ചുനങ്ങാട് സ്വദേശികളുടെയും സാമ്പിൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്തു.ചുനങ്ങാട് സ്വദേശിയായ ഒരാളുടെ സാമ്പിൾ 22നാണ് പരിശോധനയ്ക്ക്‌ എടുത്തിട്ടുള്ളത്.മുണ്ടൂർ സ്വദേശികളുടെയും കടമ്പഴിപ്പുറം സ്വദേശികളുടെയും സാമ്പിൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു മെയ് 21ന് പരിശോധന എടുത്തിരുന്നു.

രോഗബാധിതന്റ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ടുപേർ ശ്രീകൃഷ്ണപുരം സ്വദേശികളായ ഒരു പുരുഷനും(19) ഒരു വനിതയും(44) ആണ്. ഇവർ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും മെയ് 21നാണ് ഇവരുടെ സ്രവം പരിശോധനക് എടുത്തത്.

മെയ് ആറിന് കാഞ്ചീപുരത്ത് നിന്നും വന്ന വ്യക്തി (36) ഒറ്റപ്പാലം മുനിസിപ്പാലിറ്റി പരിധിയിലെ തോട്ടുകര സ്വദേശിയാണ്.ഇദ്ദേഹത്തിൻറെ സാമ്പിൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്ത് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മെയ് ഏഴിന് അബുദാബിയിൽ നിന്നും എത്തിയ വ്യക്തി(30) വല്ലപ്പുഴ ചൂരക്കോട് സ്വദേശിയാണ്.ഇദ്ദേഹത്തെയും സാമ്പിൾ മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് പരിശോധന എടുത്തിട്ടുള്ളത്.

വാളയാർ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടി ചെയ്തിരുന്ന ഒരു ആരോഗ്യ പ്രവർത്തകക്കും (22) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21-ന് ജില്ലാ ആശുപത്രിയിൽ നിന്നാണ് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.

32,36 വയസ്സുള്ള രണ്ട് വനിതകളുടെ സാമ്പിൾ മെയ് 22ന് ജില്ലാ ആശുപത്രിയിൽ നിന്നും പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇവർ എവിടെ നിന്ന് വന്നതാണെന്ന് രോഗം ബാധിച്ച എങ്ങനെയാണെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 44 പേരായി. ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

Leave a Reply