Covid19 Update -1 Palakkad 24 May 2020

പാലക്കാട് ജില്ലയിൽ ഇന്ന് തൃശൂർ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 24) തൃശൂർ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പുരുഷന്മാരും ഒരു വനിതയും ഉൾപ്പെടെയുള്ള നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 11ന് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് നാട്ടിലെത്തിയ പാലക്കാട്, ചാലിശ്ശേരി സ്വദേശി (26 വയസ്സ്, പുരുഷൻ), ചെന്നൈയിലെ തിരുവല്ലോറിൽ നിന്ന് മെയ് 13ന് നാട്ടിലെത്തിയ മലമ്പുഴ സ്വദേശി (21 വയസ്സ്, പുരുഷൻ) ,മേയ് 14ന് ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ കഞ്ചിക്കോട് സ്വദേശി (22 വയസ്സ്, പുരുഷൻ), വാളയാർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശ്ശൂർ പഴയന്നൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(20 വയസ്സ്, സ്ത്രീ) എന്നിവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തൃശൂർ സ്വദേശിനി ജോലിയുടെ ഭാഗമായി പാലക്കാട് താമസിക്കുകയാണ്. മലമ്പുഴ, ചാലിശ്ശേരി സ്വദേശികൾ വീട്ടിൽ നിരീക്ഷണത്തിലും കഞ്ചിക്കോട് സ്വദേശി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റിനിലും ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ സ്വദേശിനിയുടെത് മെയ് 21 നും ബാക്കിയുള്ളവരുടേത് മെയ് 22നുമായാണ് സ്രവം പരിശോധനയ്ക്കെടുത്തത്. ഇതര സംസ്ഥാനത്ത് നിന്ന് വന്നവർക്കൊക്കെ യാത്രാ പാസ് ഉണ്ടായിരുന്നു.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) ഇന്നും മെയ് 17 നുമായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഉൾപ്പെടെ 48 പേരായി.
ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

Information Courtesy of : ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

 
 
 
 

Related Images:

Leave a Reply