പാലക്കാട് ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
14 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 19) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ 14 പേർ രോഗ മുക്തരായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
അബുദാബി-2
തെങ്കര സ്വദേശി (31 പുരുഷൻ), ചൂലന്നൂർ സ്വദേശി (34 പുരുഷൻ)
മഹാരാഷ്ട്ര-4
പട്ടഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ (13, പെൺകുട്ടി, 40 സ്ത്രീ, 47 പുരുഷൻ),
മുംബൈയിൽ നിന്നും വന്ന തെങ്കര സ്വദേശി (22 സ്ത്രീ).ഇതിൽ തെങ്കര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
ദുബായ്-1
പെരുമാട്ടി സ്വദേശി (26 പുരുഷൻ)
തമിഴ്നാട്-2
മധുരയിൽ നിന്നും വന്ന പെരുമാട്ടി സ്വദേശികൾ (51 സ്ത്രീ, 53 പുരുഷൻ)
ഡൽഹി-1
പിരായിരി സ്വദേശി (55 സ്ത്രീ)
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 122 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇന്ന് സ്ഥിരീകരിച്ച ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.